മലയാളത്തിലെ യുവതാര-കാംപസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായിക ഗായത്രി സുരേഷ് തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. കാര്‍ത്തിക് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെക്ക് സാവിയായ സോഷ്യല്‍ മീഡിയകളില്‍ സജീവമായ സിരി എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ പലരുടെയും സ്വഭാവം എന്നതു പോലെ മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ പരിധി കടന്ന് ഇടപെടുകയും അതില്‍ കുടുങ്ങുകയും ചെയ്യുന്ന കഥാപാത്രമാണിത്.
നവീന്‍ ചന്ദ്രയാണ് ചിത്രത്തില്‍ നായികയാകുന്നത്. മോഡേണ്‍ ലുക്കും ഹോംലി ലുക്കും ഒരു പോലെയുള്ള നായിക എന്നതാണ് ഗായത്രിയെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് സംവിധായകന്‍ പറയുന്നു.
Tags:gayathri suresh