നവാഗതനായ അബ്ദുള്‍ മജീദിന്റെ സംവിധാനത്തില്‍ സണ്ണി വെയിന്‍, ലാല്‍, ചെമ്പന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സണ്ണി വെയ്‌നിന്റെ കാരക്റ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മെലിഞ്ഞ് വേറിട്ട ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്.
ആലുവയാണ് പ്രധാന ലൊക്കേഷന്‍.
തിരക്കഥയും സംഭാഷണവും അന്‍വര്‍ അലി, ഷാജിര്‍ ഷാ, ഷജീര്‍ എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്. അബ്രാ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷജീര്‍ കെ ജെ, ജാഫര്‍ കെ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ തുടങ്ങിയ താരങ്ങളുമുണ്ട്.
Tags:sunny wain