മമ്മൂട്ടിയുടെ “റോഷാക്ക്”, ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ കാണാം

മമ്മൂട്ടിയുടെ “റോഷാക്ക്”, ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ കാണാം

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി (Mammootty) – നിസ്സാം ബഷീർ:(Nisam Basheer) ത്രില്ലെർ ചിത്രം റോഷാക്കിന്റെ (Rorschach) ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (first look poster) ഏറെ ശ്രദ്ധ . കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലെർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. ഇപ്പോൾ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.


റോഷാക്കിന്റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിച്ചു വരികയാണ് . ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. ത്രില്ലെർ ചിത്രം റോഷാക്കിന്റെ തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ്. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.

Latest Trailer Upcoming Video