Select your Top Menu from wp menus

ധനുഷിന്‍റെ ‘ജഗമേ തന്തിരം’-ലെ ആദ്യ വിഡിയോ ഗാനം

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഗാംഗസ്റ്റര്‍ ചിത്ര ‘ജഗമേ തന്തിരം’-ലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. ധനുഷാണ് ചിത്രത്തില്‍ മുഖ്യ വേത്തില്‍ എത്തുന്നത്. ലണ്ടനില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ റിലീസ് കോവിഡ് പ്രതിസന്ധിയില്‍ വൈകുകയാണ്. നായികാ വേഷത്തില്‍ എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രത്തിലെ ബുജ്ജി എന്ന ടൈറ്റിലിലുള്ള ഗാനമാണ് പുറത്തുവന്നിട്ടുള്ളത്.

ജോജു ജോര്‍ജും ഈ ചിത്രത്തിലൂടെ കോളിവുഡില്‍ അരങ്ങേറ്റം കുറിക്കും. വൈ നോട്ട് ശശികാന്താണ് ചിത്രം നിര്‍മിക്കുന്നത്. പട്ടാസ്, അസുരന്‍ എന്നീ ചിത്രങ്ങളിലൂടെ മികച്ച നിലയില്‍ മുന്നോട്ടുപോകുന്ന ധനുഷിന് വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിലുള്ളത്.

Dhanush starer directed by Karthik Subbaraj is Jagame Thanthiram. Aishwarya Lekshmi playing the female lead. Here is the first video song.

Related posts