രൗദ്രം 2018 എന്ന ചിത്രത്തിനു ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം ചിത്രം ബാക്ക് പാക്കേര്‍സിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. പുതുമുഖം കാര്‍ത്തികയാണ് ചിത്രത്തിലെ നായിക. തനിക്ക് ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണ് ചിത്രത്തിലെന്ന് കാളിദാസ് പറയുന്നു വാഗമണിലും വര്‍ക്കലയിലും ആയിട്ടായിരുന്നു ഷൂട്ടിംഗ് നടന്നത്. ജയരാജിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളിലും മുഖ്യ വേഷം കൈകാര്യം ചെയ്ത രണ്‍ജി പണിക്കര്‍ പുതിയ ചിത്രത്തിലും പ്രധാനപ്പെട്ടൊരു വേഷത്തിലുണ്ട്.
ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്ത് നിര്‍മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. കെ. ബാലചന്ദ്രന്‍ നിലമ്പൂരാണ്. സച്ചിന്‍ ശങ്കറിന്റേതാണ് സംഗീതം.
Here is the first video song for Jayaraj’s Backpackers in which Kalidas Jayaram plays the lead role. Ranji Panikkar in a pivotal role. Karthika Nair essaying the female lead.