ജയസൂര്യയുടെ 100-ാം ചിത്രം എന്ന നിലയില്‍ ശ്രദ്ധ നേടിയ ‘സണ്ണി’ എന്ന ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തുവന്നു. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മധു നീലകണ്ഠന്‍ ക്യാമറയും ഷെമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് എറണാകുളത്ത് പുരോഗമിക്കുകയാണ്. ശങ്കര്‍ ശര്‍മ സംഗീതം നിര്‍വഹിക്കുന്നു.
പുണ്യാളന്‍ അഗര്‍ബത്തീസ്, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം, പ്രേതം 2, സുസു സുധീ വാത്മീകം. ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങള്‍ക്കായാണ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിച്ചിട്ടുള്ളത്. ഇവയെല്ലാം സാമ്പത്തിക നഷ്ടം വരുത്താത്ത ചിത്രങ്ങളാണ്. ജയസൂര്യ ഒരു സംഗീതജ്ഞനായാണ് സണ്ണിയില്‍ എത്തുന്നത്.
Here is the first teaser for Jayasurya’s 100th film ‘Sunny’. The Ranjith Shankar directorial is progressing.