ഒരിടവേളയ്ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്നിന്റെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗബിന്‍ ഷാഹിറും ശാന്തി ബാലചന്ദ്രനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന സസ്‌പെന്‍സ് ഡ്രാമയാണ്. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രമുള്ളത്. രാജേഷ് ഗോപിനാഥന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മിക്കുന്നത്. നേരത്തേ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കലിക്ക് തിരക്കഥ ഒരുക്കിയത് രാജേഷ് ആയിരുന്നു. ലിയോണ ഷെണോയിയും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ ജിന്നിലുണ്ട്.
ഗിരീഷ് ഗംഗാധരനാണ് ജിന്നിനായി ക്യാമറ ചലിപ്പിച്ചത്. ഭവന്‍ ശ്രീകുമാറിന്റെതാണ് എഡിറ്റിംഗ്. പ്രശാന്ത് പിള്ള ചിത്രത്തിന് സംഗീതം നല്‍കി. ദിലീപും നമിതാ പ്രമോദും പ്രധാന വേഷങ്ങളില്‍ എത്തിയ ‘ ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Sidharth Bharathan directorial DJinn which has Soubin Shahir and Santhy Balachandran in lead roles wrapped its shoot. Here is the first look.