4 വര്‍ഷങ്ങള്‍ക്കപ്പുറത്തെ കഥ പറഞ്ഞ് ‘കുടുക്ക് 2025’, ആദ്യ ലുക്ക് പോസ്റ്റര്‍ കാണാം

ബിലഹരി തിരക്കഥ എഴുതി സംവിധാനം ചെയ്ത് കൃഷ്ണശങ്കര്‍ , റാംമോഹൻ, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്‌, സ്വാസിക , ദുര്‍ഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കുടുക്ക് 2025’ന്‍റ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മേയില്ർ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന. 2025ല്‍ ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. തൃശ്ശൂര്‍, എറണാകുളം, ഈരാറ്റുപേട്ട, മൂന്നാര്‍ എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.


കൃഷ്ണശങ്കര്‍, ബിലഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണ്ം ക്യാമറ കൈകാര്യം ചെയ്തത് അഭിമന്യു വിശ്വനാഥ്. എഡിറ്റിംഗ് കിരണ്‍ ദാസ് നിർവഹിക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് ഭൂമീ, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ്. ‘ ദി ഫ്യൂച്ചര്‍ ഈസ് ട്വിസ്റ്റഡ് ’ എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം സിങ്ക് സൌണ്ടിലാണ് ഒരുക്കിയത് എന്ന പ്രത്യേകതയും ഉണ്ട്.

Here is the first look for Bilahari directorial Kudukku 2025. Krishna Shankar, Durga Krishna, Shine Tom CHacko, Aju Varghese, Swasika in lead roles.

Latest Upcoming