‘നൈറ്റ് ഡ്രൈവ്’ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘നൈറ്റ് ഡ്രൈവ്’ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രം ‘നൈറ്റ് ഡ്രൈവ്’ന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുയാണ്.

ഇപ്പോള്‍ ‘മോണ്‍സ്റ്റര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ജോലികളിലാണ് വൈശാഖ് ഉള്ളത്. നേരത്തേ മമ്മൂട്ടിയെ നായകനാക്കി ‘ന്യൂയോര്‍ക്ക്’ എന്നൊരു ബിഗ് ബജറ്റ് ചിത്രവും വൈശാഖ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ഈ ചിത്രം മാറ്റിവെച്ചിരിക്കുകയാണ്. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്‍റോ എന്നിവർ ചേർന്നാണ് ‘നൈറ്റ് ഡ്രൈവ്’ നിർമിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണം, എഡിറ്റിങ് സുനിൽ എസ്. പിള്ളൈ. സംഗീതം രഞ്ജിൻ രാജ്, കലാസംവിധാനം ഷാജി നടുവിൽ.

Here is the first look poster for director Vysakh’s ‘Night Drive’. Roshan Mathews, Indrajith Sukumaran and, Anna Ben in lead roles.

Latest Upcoming