Select your Top Menu from wp menus
New Updates

വണ്ണം കുറച്ച് സിമ്പു, ഈശ്വരന്‍ ഫസ്റ്റ് ലുക്ക് കാണാം

വ്യക്തി ജീവിതത്തിലും കരിയറിലൂം നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം വലിയ തിരിച്ചുവരവിനുള്ള സജീവ ശ്രമത്തിലാണ് തമിഴ് താരം സിമ്പു. താരത്തിന്‍റെ നിസഹകരണം ഉള്‍പ്പടെയുള്ള പല പ്രശ്നങ്ങളും മൂലം നീണ്ടുപോയ വെങ്കട് പ്രഭു ചിത്രം ‘മാനാട്’ ചിത്രീകരണ ഘട്ടത്തിലാണ്. ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ് സിമ്പുവിന് ഉള്ളത്. ഇപ്പോള്‍ സിമ്പുവിന്‍റെ മറ്റൊരു ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്. വണ്ണം കുറച്ച് പുതിയ മേക്കോവറിലാണ് ‘ഈശ്വരന്‍’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററില്‍ സിമ്പു ഉള്ളത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സുശീന്ദിരന്‍ ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു പോയ സിമ്പു വീണ്ടും വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് മടങ്ങിയെത്തിയതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

Simbu appearing in a new make over in the first look of Eshwaran. The Vipindas directorial is a rural entertainer.

Related posts