ത്രില്ലർ പ്രേമികൾക്ക് പുതുമയുമായി ‘ആർ ജെ മഡോണ’, ഫസ്റ്റ് ലുക്ക് കാണാം

Madonna- First look
Madonna- First look

ഹിച്ച്‌കോക്ക്‌ എന്റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ അമലേന്ദു കെ.രാജ്‌, അനിൽ ആന്‍റോ,‌ ഷെർഷാ ഷെരീഫ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ്‌ കൃഷ്ണരാജ്‌ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ആർ.ജെ.മഡോണയുടെ ഒഫീഷ്യൽ ഫസ്‌റ്റ്‌ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റിൽ റിവീലിങ് പോസ്റ്റർ വ്യത്യസ്തത കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, എന്നാൽ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മലയാളി പ്രേക്ഷകരെ ആസ്വാദനത്തിൻ്റെ വേറൊരു തലത്തിൽ എത്തിക്കുന്ന മേക്കിങ്ങിലാണ് മിസ്റ്ററി ത്രില്ലറായ ആർ. ജെ. മഡോണ പ്രേക്ഷകർക്ക് മുൻപിൽ എത്തുക.

സംവിധായകൻ കൂടിയായ ആനന്ദ്‌ കൃഷ്ണരാജ് തന്നെയാണ് എഴുത്തും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ജിജോ ജേക്കബ്‌, നീലിൻ സാൻഡ്ര, ജയ്‌ വിഷ്ണു തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ.

ഛായാഗ്രഹണം: അഖിൽ സേവ്യർ, സംഗീതം: രമേശ് കൃഷ്ണൻ എം കെ, വരികൾ: ഹൃഷികേശ് മുണ്ടാണി, ആർട്ട് ഡയറക്ടർ: ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ: ജെസ്വിൻ മാത്യൂ ഫെലിക്സ്, മേക്കപ്പ്: മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടർ: നിരഞ്ജൻ, വിഎഫ്എക്സ്: മനോജ് മോഹൻ, ടൈറ്റിൽ ഡിസൈൻ: സനൽ പി കെ, പോസ്റ്റർ ഡിസൈൻ: ജോസഫ്‌ പോൾസൺ, ഡി ഐ: ലിജു പ്രഭാകർ, മിക്സ് എൻജിനീയർ: ജിജുമോൻ ടി ബ്രൂസ്, പി ആർ ഓ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ.

Here is the first look for Anand Krishnaraj directorial Madonna. Amalendu K Raj essaying the title role.

You may also like...

Leave a Reply

Your email address will not be published. Required fields are marked *