ജിബു ജേക്കബ്ബിന്‍റെ (Jibu Jacob) സംവിധാനത്തില്‍ സുരേഷ് ഗോപി (Suresh Gopi) മുഖ്യ വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മേ ഹൂം മൂസ’യുടെ (Me Hoom Moosa) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തോമസ് തിരുവല്ല പ്രൊഡക്‌ഷൻസും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമിക്കുന്ന ചിത്രം താരത്തിന്‍റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത ‘പാപ്പന്‍’ സുരേഷ് ഗോപിയുടെ കരിയറിന് പുതിയ വരവില്‍ വലിയ ഉണര്‍വാകുന്നുവെന്നാണ് വിലയിരുത്തല്‍.
#MeiHoomMoosa coming up next!
Here's the official first look poster.#SureshGopi #JibuJacob #SG253 pic.twitter.com/gnmLyMdMfd— Suresh Gopi (@TheSureshGopi) August 1, 2022
സൈജു കുറുപ്പ്, ഹരീഷ് കണാരൻ, പൂനം ബജ്‌വ തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകും. റുബീഷ് റെയ്ന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുരേഷ് ഗോപിയുടെ 253-ാം ചിത്രമായിരിക്കും ഇത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ്ബ് ഒരുക്കുന്ന ചിത്രമാണിത്.