ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്ബി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നമ്ബി നാരായണനായി മാധവനാണ് ചിത്രത്തില്‍ എത്തുന്നത്. ‘റോക്കറ്ററി ദ നമ്ബി ഇഫക്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ ഐഎസ്ആര്‍ഒ ചാരക്കേസാണ് പ്രധാന ഫോക്കസ്.
വ്യത്യസ്ത ലുക്കുകളില്‍ ചിത്രത്തില്‍ മാധവന്‍ എത്തുന്നുണ്ട്. ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ഒ സ്‌പൈ കേസ്’ എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ തയാറാക്കിയത്. സുപ്രീംകോടതി കുറ്റ വിമുക്തനാക്കിയ നമ്ബി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയിലുണ്ടായിരുന്നു.
Tags:Anand MahadevanmadhavanNambi NarayananRocketry- The Nambi effect