സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ ജയറാമും മീരാ ജാസ്മിനും മുഖ്യവേഷങ്ങളിലെത്തുന്ന ‘മകള്‍’ എന്ന ചിത്രത്തിന്‍റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മീര ജാസ്മിന്‍റെ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മടങ്ങിവരവ് എന്ന നിലയില്‍കൂടി ശ്രദ്ധേയമായ ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
ഇന്നസെന്‍റ്, ദേവിക, ശ്രീനിവാസൻ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. ‘സെൻട്രൽ പ്രൊഡക്ഷൻസാണ്’ നിർമ്മാതാക്കൾ. ഡോ. ഇക്‌ബാൽ കുറ്റിപ്പുറത്തിന്‍റെതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.
Here is the first look for Sathyan Anthikkad’s Jayaram- Meera Jasmin movie ‘Makal’. Devika Sanjay essaying a pivotal role.