പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകല്ലാട്ട് അവതരിപ്പിക്കുന്ന അസ്ത്രാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.ആസാദ് അലവിലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവരാണ് നിർമ്മാതാക്കൾ. അമിത് ചക്കാലക്കൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖ താരം സുഹാസിനി കുമരനാണ് നായികയായി എത്തുന്നത്. കൂടാതെ കലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ,ശ്രീകാന്ത് മുരളി,സുധീർ കരമന,അബുസലിം, ജയകൃഷ്ണൻ, രേണു സൗന്ദർ,മേഘനാഥൻ, ചെമ്പിൽ അശോകൻ,പുതുമുഖ താരം ജിജു രാജ്, നീനാക്കുറുപ്പ്,ബിഗ്‌ബോസ് താരം സന്ധ്യാ മനോജ്, പരസ്പരം പ്രദീപ്, സനൽ കല്ലാട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ബി കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ ഗാനങ്ങൾക്ക് മോഹൻ സിത്താര ഈണം പകർന്നിരിക്കുന്നു. പശ്ചാത്തലസംഗീതം റോണി റാഫേൽ നിർവഹിക്കുന്നു. വയനാടിന്റെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ക്രൈം ത്രില്ലെർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നവാഗതരായ വിനു.കെ.മോഹൻ, ജിജുരാജ് എന്നിവരാണ്. ഡി.ഓ.പി കൈകാര്യം ചെയ്തിരിക്കുന്നത് മണി പെരുമാൾ. എഡിറ്റിംഗ് അഖിലേഷ് മോഹൻ. ചമയം രഞ്ജിത്ത് അമ്പാടി. വസ്ത്രലങ്കാരം അരുൺ മനോഹർ. പ്രൊഡക്ഷൻ കൺട്രോളർ രാജൻ ഫിലിപ്പ്, കലാസംവിധാനം ശ്യാംജിത്ത് രവി. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനം നിർവഹിച്ചിരിക്കുന്നത് മാഫിയ ശശി ആണ്.അസ്ത്ര എന്ന ചിത്രം ഉടൻതന്നെ തിയേറ്ററുകളിൽപ്രദർശനത്തിന് എത്തുന്നു. പി ആർ ഒ എം കെ ഷെജിൻ