അടുത്ത മാസത്തോടു കൂടി തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ആരംഭിക്കണമെന്ന ആവശ്യം ശക്തം. ഇതു സംബന്ധിച്ച് ഫിലിം ചേംബര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ലോക്ക്ഡൌണ്‍ കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രമാണ് കേരളത്തില്‍ തിയറ്ററുകള്‍ വീണ്ടും തുറന്നത്. ഏറ്റവുമാദ്യം വന്‍ പ്രചാരണങ്ങളോടെ എത്തിയ വിജയ് ചിത്രം മാസ്റ്ററിന് തരക്കേടില്ലാത്ത പ്രകടനം ആദ്യ ദിവസങ്ങളില്‍ കാഴ്ചവെക്കാനായി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ തിയറ്ററുകളില്‍ പലതിലും പ്രേക്ഷകര്‍ എത്തുന്നത് വളരേ കുറവാണ്.
50 ശതമാനം ഒക്കുപ്പന്‍സി മാത്രമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ആനുവദിക്കുന്നത്. സെക്കന്‍ഡ് ഷോ കളിക്കുന്നതിനും അനുമതിയില്ല. തിയറ്ററുകളിലെ വരുമാനത്തിലെ വലിയ പങ്ക് വരുന്നത് ഫസ്റ്റ്, സെക്കന്‍റ് ഷോകളില്‍ നിന്നാണെന്നും സെക്കന്‍റ് ഷോ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണെന്നും സിനിമാ മേഖല അഭിപ്രായപ്പെടുന്നു. പ്രേക്ഷകരില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തിയിട്ടുള്ള മമ്മൂട്ടി ചിത്രം പ്രീസ്റ്റ് മാര്‍ച്ച് 4നാണ് റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. സെക്കന്‍റ് ഷോ കൂടി ആരംഭിച്ചിട്ട് റിലീസ് ചെയ്യുന്നതിനാണ് ഫെബ്രുവരിയില്‍ നിന്ന് റിലീസ് മാറ്റിയത്. മാര്‍ച്ചില്‍ സെക്കന്‍ഡ് ഷോ ഇല്ലെങ്കില്‍ റിലീസ് പിന്നെയും നീട്ടുമെന്ന് അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ന് റിലീസ് ചെയ്യാനിരുന്ന വിവിധ ചിത്രങ്ങളുടെ റിലീസും ഇതേ കാരണത്താല്‍ മാറ്റിയിട്ടുണ്ട്. പ്രേക്ഷകരില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം ‘ഓപ്പറേഷന്‍ ജാവ’ സെക്കന്‍ഡ് ഷോ ഉണ്ടായിരുന്നെങ്കില്‍ ഇതിനകം തിയറ്ററുകളില്‍ നിന്ന് തന്നെ ലാഭം നേടുമായിരുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. 3.5 കോടിക്ക് അടുത്ത് മുടക്കുമുതലുള്ള ചിത്രം ഇതിനകം നിര്‍മാതാക്കളുടെ വിഹിതമായി 2 കോടിക്ക് അടുത്ത് നിര്‍മാതാക്കളുടെ വിഹിതമായി തിയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ന് ചിത്രം കേരളത്തിന് പുറത്തെ സെന്‍ററുകളിലേക്കും എത്തുകയാണ്.
Kerala Film Chamber wrote to CM Pinarayi Vijayan for allowing second shows in theaters. New releases will com only after favorable decision