ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രം ‘ഹനുമാൻ ഗിയർ’പ്രഖ്യാപിച്ചു. തിരുവോണ ദിനത്തിലാണ് ഫഹദ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ മഡ് റെയ്സ് പ്രമേയമാകുന്ന ചിത്രമാണിതെന്നാണ് സൂചന. ആർ ബി ചൗധരിയുടെ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസിന്റെ 96മത് ചിത്രമായാണ് ‘ഹനുമാൻ ഗിയർ’ ഒരുങ്ങുന്നത്.
ചിത്രം ടോപ് ഗിയര്‍ എന്ന പേരില്‍ തമിഴിലും പുറത്തിറക്കും. ഇരു ഭാഷകളിലെയും അഭിനേതാക്കള്‍ ചിത്രത്തിന്‍റെ ഭാഗമാകുമെന്നാണ് സൂചന. മലയാളത്തിലും തമിഴിലുമായി ഫഹദിന്‍റെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.