കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുന്നു: ഫഹദ്

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമല്‍ ഹാസന്‍ ചിത്രം ‘വിക്ര’മില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതിന്‍റെ സന്തോഷത്തിലാണ് ഫഹദ്. തനിക്ക് ഷൂട്ടിംഗിനിടെ പരുക്ക് പറ്റിയപ്പോള്‍ കമല്‍ വിളിച്ചിരുന്നു. മലയാളത്തിലാണ് തന്നോട് സംസാരിക്കുന്നതെന്നും തമിഴിലും തെലുങ്കിലും ലഭിക്കുന്ന അവസരങ്ങള്‍ക്ക് വ്യക്തിപരമായ സൌഹൃദങ്ങളും കാരണമാണെന്നും ഫഹദ് പറഞ്ഞു. തമിഴ് അവരുടെ രീതിയില്‍ തന്നെ അവതരിപ്പിക്കാനാണ് ശ്രമം. കമല്‍ഹാസനൊപ്പം അഭിനയിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും താന്‍ അത്ഭുതങ്ങളൊന്നും അതില്‍ സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

തെലുങ്കില്‍ സുകൂമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലും വില്ലന്‍ വേഷത്തിലെത്തുന്നത് ഫഹദാണ്. ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്. തമിഴില്‍ വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്സ് എന്നീ ചിത്രങ്ങളില്‍ നേരത്തേ ഫഹദ് അഭിനയിച്ചിട്ടുണ്ട്.

Fahadh Faasil exited to share screen with Kamal Hassan in Lokesh Kanagaraj directorial Vikram.

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമല്‍ ഹാസന്‍ ചിത്രം ‘വിക്ര’മില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതിന്‍റെ സന്തോഷത്തിലാണ് ഫഹദ് ഫാസില്‍- Fahadh Faasil exited to share screen with Kamal Hassan in Lokesh Kanagaraj directorial Vikram.

Latest Other Language