അഭിനേതാക്കള്‍ എന്ന നിലയില്‍ തങ്ങളുടെ വ്യത്യസ്തതയും പ്രതിഭയും തെളിയിച്ചിട്ടുള്ള താരങ്ങളാണ് ഫഹദ് ഫാസിലും മാധവനും. മാസ്റ്റര്‍ സംവിധായകന്റെ ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നു എന്ന സൂചനകളാണ് കെ ടൗണില്‍ നിന്ന് ഉയരുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യ വേഷത്തിലേക്ക് ഫഹദിനെ പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലേക്ക് മാധവനെ പരിഗണിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെത്തിയിട്ടില്ല. എന്തായാലും പുതിയ മണിരത്‌നം ചിത്രത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.
Tags:fahad fazilmadhavanmaniratnam