വന്‍ വിജയമായി മാറിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും വീണ്ടുമൊന്നിക്കുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആക്ഷേപ ഹാസ്യ ചിത്രത്തിലാണ് ഇരുവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.
സജീവ് പാഴൂരിന്റെ കഥയ്ക്ക് ശ്യാം പുഷ്‌കരനും ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സിദ്ദിഖ്, പ്രമുഖ തമിഴ് സംവിധായകന്‍ മഹേന്ദ്രന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. ക്യാമറ നവാഗതനായ വിഷ്ണു പണിക്കര്‍. ലൈന്‍ ഓഫ് കളേര്‍സിന്റെ ബാനറില്‍ അരുണ്‍ നിര്‍മിക്കുന്ന ചിത്രം ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍.ഡി ഇലുമിനേഷന്‍സ് വിതരണത്തിനെത്തിക്കുന്നു. കാന്തല്ലൂര്‍, മറയൂര്‍സ എറണാകുളം നാസിക്, കാശി എന്നിവിടങ്ങളാകും ലൊക്കേഷനുകള്‍. മേയില്‍ ചിത്രീകരണം തുടങ്ങും.
Tags:b unnikrishnanfahad fazilSuraj venjarammood