മികച്ച അഭിപ്രായങ്ങളുമായി ‘മലയന്‍കുഞ്ഞ്’, പ്രേക്ഷക പ്രതികരണങ്ങള്‍ കാണാം

മികച്ച അഭിപ്രായങ്ങളുമായി ‘മലയന്‍കുഞ്ഞ്’, പ്രേക്ഷക പ്രതികരണങ്ങള്‍ കാണാം

ഫാസിലിന്‍റെ നിര്‍മാണത്തില്‍ ഫഹദ് ഫാസില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ‘മലയന്‍കുഞ്ഞ്’-ന് ആദ്യ ഷോകളില്‍ മികച്ച അഭിപ്രായം.


നവാഗതനായ സജിമോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനം ഫഹദ് കാഴ്ചവെക്കുന്നുവെന്നും നല്ലൊരു സര്‍വൈവര്‍ ത്രില്ലറാണെന്നുമാണ് അഭിപ്രായങ്ങള്‍ വരുന്നത്.


ഏ.ആര്‍. റഹ്മാന്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീതമൊരുക്കിയ മലയാള ചിത്രമെന്ന സവിശേഷതയും ചിത്രത്തിനുണ്ട്.


സംവിധായകന്‍മാരായ മഹേഷ് നാരായണന്‍, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോസിയേറ്റ് ആയിരുന്നു സജിമോന്‍. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.


ചിത്രത്തിന് ക്യാമറ നിര്‍വ്വഹിക്കുന്നതും മഹേഷ് നാരായണന്‍ തന്നെയാണ്. റഹ്മാനൊരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന് ഏറെ മുതല്‍ക്കൂട്ടാണെന്നും പ്രേക്ഷകര്‍ പറയുന്നു.

Latest Upcoming