തിയേറ്ററില്‍ സൂര്യയുടെ തിരിച്ചുവരവ്; ‘ഇ.ടി’ക്ക് മികച്ച അഭിപ്രായം

തിയേറ്ററില്‍ സൂര്യയുടെ തിരിച്ചുവരവ്; ‘ഇ.ടി’ക്ക് മികച്ച അഭിപ്രായം

തമിഴ് സൂപ്പര്‍താരം സൂര്യ (Suriya) നായകനാകുന്ന പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവൻ’ (Etharkkum Thininthavan) ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.


ഏറെക്കാലത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന സൂര്യ ചിത്രം എന്ന നിലയില്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ചിത്രത്തെ വരവേറ്റത്.


ആരാധകരെ എന്ന പോലെ തമിഴ് കുടുംബ പ്രേക്ഷകരെയും കയ്യിലെടുക്കാനാകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ബോക്സ്ഓഫിസിലേക്കുള്ള സൂര്യയുടെ ശക്തമായ തിരിച്ചുവരവ് ഈ ചിത്രം കുറിക്കുമെന്നാണ് പ്രതീക്ഷ.


. യു/എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന് 2 മണിക്കൂര്‍ 21 മിനുറ്റ് ദൈര്‍ഘ്യമാണ് ഉണ്ടാവുക. മലയാളം ഉള്‍പ്പടെ 5 ഭാഷകളില്‍ ചിത്രമെത്തുന്നുണ്ട്.കേരളത്തിലെ കൂടുതൽ സെന്ററുകളും തമിഴ് പതിപ്പ് തന്നെയാണ് പ്രദർശിപ്പിക്കുന്നത്.കേരള തീയറ്റർ ലിസ്റ്റ് കാണാം.

സണ്‍ പിക്ചേര്‍സ് നിര്‍മിച്ച ചിത്രം ഗ്രാമീണ പശ്ചാത്തലത്തില്‍ മാസ് എന്‍റര്‍ടെയ്നറായാണ് ഒരുങ്ങിയത്. പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊൻവണ്ണന്‍, സൂരി, ഇലവരസു എന്നിവരും ചിത്രത്തിലെ മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

Film scan Latest