Select your Top Menu from wp menus
New Updates

‘എന്‍റെ മാവും പൂക്കും’ ചിത്രീകരണം പുരോഗമിക്കുന്നു

ഇന്ത്യന്‍ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട ‘മക്കന’യ്ക്കുശേഷം റഹീം ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ”എന്റെ മാവും പൂക്കും” എന്ന ചിത്രം എസ് ആര്‍ എസ് ക്രീയേഷന്‍സിന്റെ ബാനറില്‍ എസ്.ആര്‍ സിദ്ധിഖും സലീം എലവും കുടിയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. അച്ഛന്റെ മരണശേഷം കുടുംബഭാരം ചുമലിലേറ്റേണ്ടിവന്ന രമേശന് തുടര്‍ന്നുള്ള പ്രതിസന്ധികള്‍ വലുതായിരുന്നു. അതിനെ തരണം ചെയ്യാനുള്ള രമേശന്റെ ശ്രമങ്ങള്‍ മറ്റുള്ളവര്‍ക്ക് രസകരമായി തോന്നുമെങ്കിലും അവന്റെ നിസ്സഹായാവസ്ഥ സങ്കടകരമാണ്. അവന്റെ മനസ്സ് കാണാത്ത കൂടിപ്പിറപ്പുകള്‍ക്ക് മുന്നില്‍ സ്വയം തോല്‍വി ഏറ്റുവാങ്ങി ഒളിച്ചോടാന്‍ ശ്രമിക്കുമ്പോള്‍ അവന്‍റെ മാവും പൂക്കാനൊരുങ്ങുകയായിരുന്നു.

അഖില്‍പ്രഭാകര്‍, നവാസ് വള്ളിക്കുന്ന്, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍, ശ്രീജിത്ത് സത്യരാജ്, സാലുകൂറ്റനാട്, ചേലമറ്റം ഖാദര്‍, മീനാക്ഷി മധുരാഘവ്, സീമാ ജി. നായര്‍, ആര്യദേവി, കലാമണ്ഡലം തീര്‍ത്ഥ എന്നിവരോടൊപ്പം തെന്നിന്ത്യന്‍ നടി ‘സിമര്‍സിങ്’ നായികയായെത്തുന്നു.

ബാനര്‍ – എസ് ആര്‍ എസ് ക്രിയേഷന്‍സ്, നിര്‍മ്മാണം – എസ് ആര്‍ സിദ്ധിഖ്, സലീം എലവുംകുടി, രചന, സംവിധാനം – റഹീം ഖാദര്‍, ഛായാഗ്രഹണം – ടി. ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ് – മെന്റോസ് ആന്റണി, ഗാനരചന – ശിവദാസ് തത്തംപ്പിള്ളി, സംഗീതം – ജോര്‍ജ്ജ് നിര്‍മ്മല്‍, പശ്ചാത്തല സംഗീതം – ജുബൈര്‍ മുഹമ്മദ്, ആലാപനം – വിജയ് യേശുദാസ്, ശ്വേതാ മോഹന്‍, പ്രൊ: കണ്‍ട്രോളര്‍ – ഷറഫ് കരുപ്പടന്ന, കല – മില്‍ട്ടണ്‍ തോമസ്, ചമയം – ബിബിന്‍ തൊടുപുഴ, കോസ്റ്റ്യും – മെല്‍വിന്‍. ജെ, പ്രൊ: എക്‌സി:- സജീവ് അര്‍ജുനന്‍, സഹസംവിധാനം – വഹീദാ അറയ്ക്കല്‍, ഡിസൈന്‍സ് – സജീഷ്. എം ഡിസൈന്‍സ്, സ്റ്റില്‍സ് – അജേഷ് ആവണി, ലെയ്‌സണ്‍ ഓഫീസര്‍ – മിയ അഷ്‌റഫ്, ഫിനാന്‍സ് മാനേജര്‍ – സജീവന്‍ കൊമ്പനാട്,
പി ആര്‍ ഓ – അജയ് തുണ്ടത്തില്‍. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

Shoot for Rahim Khader directorial ‘Ente Maavum Pookkum’ is progressing. Akhil Prabhakar and Simer Singh essaying the leadroles.

Related posts