‘എങ്കിലും ചന്ദ്രികേ…’ ഫെബ്രുവരി 10 മുതല്‍, ട്രെയിലര്‍ കാണാം

‘എങ്കിലും ചന്ദ്രികേ…’ ഫെബ്രുവരി 10 മുതല്‍, ട്രെയിലര്‍ കാണാം

ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവർ മുഖ്യ വേഷത്തിലെതതുന്ന ‘എങ്കിലും ചന്ദ്രികേ…’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയ. ഒരു വിവാഹത്തോട് അനുബന്ധിച്ച് സുഹൃത്തുക്കള്‍ക്കിടയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ഫണ്‍ എന്‍റര്‍ടെയ്നറിന്‍റെ പ്രമേയം.നിരഞ്ജനയും തൻവി റാമുമാണ് നായികമാർ. അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട് .ചിത്രം ഫെബ്രുവരി 10ന് തിയറ്ററുകളിലെത്തും.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിച്ച ചിത്രത്തിന്‍റെ തിരക്കഥ ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണനും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഗാനങ്ങൾ – വി നായക് ശശികുമാർ, സംഗീതം – ഇഫ്തി, ഛായാഗ്രഹണം – ജിതിൻ സ്റ്റാൻ സിലോസ്, എഡിറ്റിങ് – ലിജോ പോൾ, മേക്കപ്പ് – സുധി, കോസ്റ്റ്യും ഡിസൈൻ – സ്റ്റെഫി സേവ്യർ, കലാസംവിധാനം – ത്യാഗു, പി.ആർ.ഒ – വാഴൂർ ജോസ്.

Latest Trailer Upcoming