‘എമ്പുരാന്‍’ പ്രീ പ്രൊഡക്ഷന്‍ തുടങ്ങുന്നു

‘എമ്പുരാന്‍’ പ്രീ പ്രൊഡക്ഷന്‍ തുടങ്ങുന്നു

മലയാള സിനിമാ പ്രേക്ഷകരും മോഹന്‍ലാല്‍ (Mohanlal) ആരാധകരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്‍റെ (Empuraan) പ്രീ-പ്രൊഡക്ഷന്‍ ഈ മാസം ആരംഭിക്കും. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച് ലൂസിഫര്‍ (Lucifer) എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. പൃഥ്വിയും മോഹന്‍ലാലും തിരക്കഥാകൃത്ത് മുരളി ഗോപിയും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും ഒത്തുചേര്‍ന്നുള്ള വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പുതിയ അപ്ഡേറ്റ് പുറത്തുവിട്ടത്.

ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ജനുവരിയിലോ ഷൂട്ടിംഗ് ആരംഭിക്കുന്നതിനാണ് ശ്രമിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ആശിര്‍വാദ് സിനിമാസിന്‍റെ (Ashirvad Cinemas) നിര്‍മാണത്തില്‍ വരുന്ന ഏറ്റവും ചെലവേറിയ ചിത്രമായി എമ്പുരാന്‍ മാറുമെന്ന് നേരത്തേ ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. ഖുറേഷി അബ്രഹാം എന്ന ഗ്ലോബല്‍ പവര്‍ ഹൌസായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായി പൃഥ്വിരാജും ഉണ്ടാകും.

Latest Upcoming