എസ്‌ക്കോൾ മലബാർ ഫിലിം ഫെസ്റ്റ് 2023 പ്രഥമ മലയാളം ഫീച്ചർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. മഞ്ജു പത്രോസ് (ഏറ്റവും നല്ല നടി- ഉരു ), പ്രഭാവർമ്മ (ഗാന രചന-ഉരു ) , ദീപാങ്കുരൻ ( പശ്ചാത്തല സംഗീതം-ഉരു ) ഹരി ജി നായർ ( കളറിസ്റ്റ്- ഉരു ) . മൻസൂർ പള്ളൂർ നിർമ്മിച്ച ഉരു സംവിധാനം നിർവഹിച്ചത് ഇ എം അഷ്റഫാണ്.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അന്തരിച്ച നടൻ മാമുക്കോയയേയും ബഹുമുഖ പ്രതിഭയ്‌ക്കുള്ള അവാർഡിന് നാദിർഷയേയും തെരഞ്ഞെടുത്തു.
മാക്കൊട്ടനാണ് മികച്ച ചിത്രം. ബിജു കുട്ടൻ മികച്ച നടനായും ( മാക്കൊട്ടൻ )രാജീവ് നടുവനാട് സംവിധായകനായും ( മാക്കൊട്ടൻ ) തിരഞ്ഞെടുത്തു.
ജൂണിൽ തൃശൂരിൽ നടക്കുന്ന ചടങ്ങില്‍ അവാർഡുകൾ വിതരണം ചെയ്യും. ഇഎംഎഫ്എഫ് ചെയർമാൻ വിപിൻ പൗലോസ്, അഡ്വ. ഷമിം, പി എ ഷാനവാസ്, നവീൻ രമണൻ എന്നിവരാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്