ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’-യുടെ ഷൂട്ടിംഗ് തുടങ്ങി. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധായകനാകുന്ന ചിത്രം ഒരു ഗാംഗ്സ്റ്റര്‍ ആക്ഷന്‍ ചിത്രമാണ്. ദുല്‍ഖറിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.ദുല്‍ഖറിന് ഇപ്പോള്‍ മറ്റ് ഭാഷാ പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത കൂടി കണക്കിലെടുത്തായിരിക്കും റിലീസ് ദുല്‍ഖറിന്‍റെ ജന്മദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. നിര്‍മാണം ദുല്‍ഖര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസിന്‍റെ’ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരു അതിഥി വേഷത്തിലെത്തുന്നതായി സൂചനയുണ്ട്. തമിഴ്‍നാട്ടിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിട്ടുള്ളത്. മമ്മൂട്ടി കഴിഞ്ഞ ദിവസം തമിഴ്‍നാട്ടില്‍ പോയിട്ടുണ്ട് എന്നതാണ് അഭ്യൂഹങ്ങളെ ശക്തമാക്കിയത്.