ബൃന്ദ മാസ്റ്ററുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, കാജല്‍ അഗര്‍വാള്‍, അതിദി റാവു ഹൈദരി എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹേയ് സിനാമിക’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററ്‍ പുറത്തിറങ്ങി. അടുത്ത വര്‍ഷം ഫെബ്രുവരി 25ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിന്‍റെ വിജയത്തിനു പിന്നാലെ കുറുപ്പിന്‍റെ തമിഴ് പതിപ്പും മികച്ച വിജയം നേടിയത് തമിഴകത്ത് ദുല്‍ഖറിന്‍റെ താരപദവി ഉയര്‍ത്തിയിട്ടുണ്ട്.
Happy to launch the first look of our favourite and super talented @BrindhaGopal1 master’s debut directorial 👍🏼#HeySinamika @dulQuer @MsKajalAggarwal @aditiraohydari pic.twitter.com/5s7Jp6VcHU
— Suriya Sivakumar (@Suriya_offl) December 21, 2021
നൃത്ത സംവിധായികയായി തിളങ്ങിയ ബൃന്ദ മാസ്റ്റര്‍ സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഹേയ് സിനാമിക ഒരു പ്രണയകഥയാണെന്നാണ് സൂചന. റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീതം നല്‍കുന്നു. ചിത്രത്തിന്‍റെ മലയാളം പതിപ്പും തിയറ്ററുകളില്‍ പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം. സൂര്യയുടെയും ജ്യോതികയുടെയും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്
Dulquer Salmaan joins with Kajal Agarwal and Aditi Rao Hydari in Brinda Gopal’s directorial debut ‘Hey Sinamika’. The first look poster is out with a release date.