ദുല്‍ഖറിന് ഒരു വാപ്പച്ചി നിലയില്‍ എന്നും തന്റെ കുഞ്ഞുമാലാഖയെ കുറിച്ച് പറയാന്‍ ഏറെ ആവേശമാണ്. അതുകൊണ്ട് തന്നെ മറിയം അമീറയുടെ പുറത്തുവരുന്ന എല്ലാ ചിത്രങ്ങളും അതിവേഗം വൈറലാകാറുണ്ട്.
മറിയത്തിന്റെ വളരേ കുറച്ച് ഫോട്ടോകള്‍ മാത്രമേ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ളൂ. എന്നാല്‍ സോക്‌സും ഷൂസൂം വാങ്ങിയതിന്റെയും കളിപ്പാട്ട വണ്ടികള്‍ വാങ്ങിയതിന്റെയുമെല്ലാം കാര്യം താരം പറയാറുണ്ടു താനും.
അടുത്തിടെ മറിയം അമീറയെ ഒക്കത്തെടുത്തു നില്‍ക്കുന്ന ദുല്‍ഖറിന്റെ ഒരു ചിത്രം പുറത്തുവന്നു. നിമിഷങ്ങള്‍ക്കകം ആ ചിത്രം വൈറലാകുകയും ചെയ്തു. ഈ ക്യൂട്ട് അച്ഛന്റെയും മകളുടെയും ശ്രദ്ധേയമായ ചില ഫോട്ടോകള്‍ കാണാം