കമല്‍ ഹാസന്‍ ചെയ്ത വേഷത്തില്‍ ദുല്‍ഖര്‍, ഒപ്പം സിമ്പുവും

‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രത്തിലൂടെ തമിഴില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയ ദുല്‍ഖര്‍ സല്‍മാനെ തേടി വലിയ അവസരങ്ങള്‍ അവിടെ നിന്ന് വരികയാണ്. ബൃന്ദമാസ്റ്റര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേ ആയിരുന്നു കൊറോണയുടെ വരവ്. ഇപ്പോള്‍ മറ്റൊരു തമിഴ് ചിത്രത്തിനായി താരം ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് വിവരം. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് കമല്‍ ഹാസന്‍, രജനി കാന്ത്, ശ്രീപ്രിയ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ‘ അവള്‍ അപ്പടി താന്‍’ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് ദുല്‍ഖറിനെ പരിഗണിക്കുന്നത്.

ശ്രുതി ഹാസനെ നായികയായി ഉറപ്പിച്ചിട്ടുണ്ട്. പണ്ട് കമല്‍ ഹാസന്‍ ചെയ്ത വേഷത്തിനായാണ് ദുല്‍ഖറിനെ സമീപിച്ചിട്ടുള്ളത്. രജനികാന്ത് ചെയ്ത വേഷത്തിന് പരിഗണിക്കുന്നത് സിമ്പു എന്ന എസ്ടിആറിനെയാണ്. പണ്ട് സി രുദ്രയ്യ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുതിയ പതിപ്പ് ഒരുക്കുന്നത് ഹരി വെങ്കടേശ്വരനാണ്. ബദ്രി വെങ്കടേശ് ചിത്രം നിര്‍മിക്കുന്നു. തമിഴ് സിനിമാ ചരിത്രത്തില്‍നിര്‍ണായകത സ്ഥാനമുള്ള ഒരു ചിത്രത്തിന്റെ റീമേക്ക് ആണിത്.

Dulquer Salman may replace Kamal Hassan in the remake of the 42-year-old hit ‘Aval Appadi Than’. Simbu and Sruthi Hassan are considering for other lead roles in this Hari Venkateswaran directorial.

Leave a Reply

Your email address will not be published. Required fields are marked *