സിത്താര എന്റെർറ്റൈൻമെന്റ്സ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. “ലക്കി ഭാസ്കർ” എന്ന പേരിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി ആറ്ലൂരി ആണ്.
Presenting to you #LuckyBaskhar – Embark on a Captivating Journey, The Unraveling Triumphs of an Ordinary Man! 📈🎬#VenkyAtluri @gvprakash @vamsi84 @Banglan16034849 @NavinNooli #SaiSoujanya @sitharaents @Fortune4Cinemas #SrikaraStudios pic.twitter.com/NwNaZ9NAwC
— Dulquer Salmaan (@dulQuer) July 28, 2023
സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റ് ചിത്രം വെങ്കി അറ്റ്‌ലൂരി സംവിധാനത്തിലെത്തുമ്പോൾ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയാണുള്ളത്.
നിർമ്മാതാക്കൾ സിനിമയേക്കുറിച്ചു പങ്കുവച്ച വാക്കുകൾ ഇപ്രകാരമാണ് “അവിശ്വസനീയമായ ഉയരങ്ങളിലേക്കുള്ള ഒരു സാധാരണ മനുഷ്യന്റെ കയറ്റം!”. ഈ ക്രിയാത്മക സഹകരണത്തിന്റെ പ്രേരണ പ്രധാനമായും സിനിമാ പ്രേമികൾക്ക് തിയേറ്ററുകളിൽ മികച്ച അനുഭവം സൃഷ്ടിക്കുന്നതിലാണ്, നിർമ്മാതാക്കൾ പറഞ്ഞു.
ദേശീയ അവാർഡ് ജേതാവ് വാത്തിക്ക് വേണ്ടി ചാർട്ട്ബസ്റ്റർ ആൽബം ഒരുക്കിയ ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മറ്റൊരു ദേശീയ അവാർഡ് ജേതാവായ നവീൻ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. കൂടുതൽ വിശദാംശങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കും.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്.രചനയും സംവിധാനവും: വെങ്കി അറ്റ്ലൂരി, സംഗീതം: ജി വി പ്രകാശ് കുമാർ
എഡിറ്റർ: നവീൻ നൂലി, കലാസംവിധാനം: വിനീഷ് ബംഗ്ലാൻ, പി ആർ ഓ പ്രതീഷ് ശേഖർ.