ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം കാന്താ പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന കാന്താ സംവിധാനം ചെയ്യുന്നത് സെൽവമണി സെൽവരാജ് ആണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് സ്പിരിറ്റ് മീഡിയയുമായി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളം, തമിഴ്, തെലുങ്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
ലൈഫ് ഓഫ് പൈ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രവർത്തിച്ച സെൽവമണി സെൽവരാജും പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനും ഒരുമിക്കുന്ന ചിത്രത്തിന് പ്രതീക്ഷകളേറെയാണ്.റാണാ ദഗുബാട്ടിയും ചിത്രത്തിന്റെ ഭാഗമാണ്. അതെ സമയം ദുൽഖറിന്റെ ഓണം റിലീസായെത്തുന്ന കിംഗ് ഓഫ് കൊത്തയിലെ കലാപകാര എന്ന ഐറ്റം ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. കാന്തായെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ പ്രതീഷ് ശേഖർ.
ദുൽഖറിന്റെ വേഫേറെർ ഫിലിംസ് തമിഴിലേക്കും, ആദ്യ ചിത്രം “കാന്താ”