ദുല്‍ഖറിന്‍റെ ഹോളി ആഘോഷ വിഡിയോ വൈറല്‍

ദുല്‍ഖറിന്‍റെ ഹോളി ആഘോഷ വിഡിയോ വൈറല്‍

മലയാളത്തിനൊപ്പം തന്നെ മറ്റുഭാഷകളിലെ പ്രേക്ഷകരുടെയും ഇഷ്ടതാരമായി വളരുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) ഹോളി (Holi) ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്’ (Guns and gulab) എന്ന ബോളിവുഡ് വെബ് സീരീസിന്‍റെ സെറ്റിലാണ് താരം ഹോളി ആഘോഷിച്ചത്. നെറ്റ്ഫ്ളിക്സിനായി രാജ്-ഡികെ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സീരീസില്‍ മൂന്ന് മുഖ്യ വേഷങ്ങളിലൊന്ന് ചെയ്യുന്നത് ദുല്‍ഖറാണ്.


രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൌരവ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജെന്‍റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധേയനായ സംവിധായക ജോഡി ആണ് രാജ്-ഡികെ. കോമിക് സ്വഭാവത്തിലാണ് സീരീസ് എത്തുക.

Latest Starbytes