താര പുത്രന് എന്ന നിലയില്‍ എത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച ദുല്‍ഖര്‍ സല്മാന് ഗായകന് എന്ന നിലയിലുള്ള കഴിവും വിവിധ ചിത്രങ്ങള്‍ക്കായി പുറത്തെടുത്തിട്ടുണ്ട്. താന്‍ അഭിനയിച്ച ചിത്രങ്ങള്‍ക്കായി മാത്രമല്ല, മറ്റു ചിത്രങ്ങള്‍ക്കായും മലയാളത്തില്‍ അദ്ദേഹം പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇപ്പോള്‍ തമിഴിലെ ഗായകന് എന്ന നിലയ്ക്കുള്ള തന്റെ ആദ്യ ഗാനത്തിന്റെ റെക്കൊഡിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം.
ബൃന്ദ മാസ്റ്ററുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഹേയ് സിനാമിക’യ്ക്കായാണ് ദുല്‍ഖറിന്റെ പാട്ട്. ദുല്‍ഖറും കാജല്‍ അഗര്‍വാളും അതിദി റാവു ഹൈദരിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോവിഡ് ഇടവേളയ്ക്ക് മുമ്പ് തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ‘ കണ്ണും കണ്ണും കൊള്ളയടിത്താല്‍’ ലൂടെ തമിഴകത്തേക്ക് വിജയകരമായ തിരിച്ചെത്തിയ ദുല്‍ഖര്‍ പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ‘ഹേയ് സിനാമിക’യുടെ മലയാളം പതിപ്പും പുറത്തിറങ്ങുമെന്നാണ് വിവരം,
നൃത്ത സംവിധായികയായി തിളങ്ങിയ ബൃന്ദ മാസ്റ്റര്‍ സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഹേയ് സിനാമിക ഒരു പ്രണയകഥയാണെന്നാണ് സൂചന. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീതം നല്കുന്നു.
Dulquer Salmaan singing a Tamil song for the first time for Brinda Gopal’s directorial debut ‘Hey Sinamika’. Along with DQ, Kajal Agarwal and Aditi Rao Hydari essaying the lead roles.