‘സ്വപ്നസാക്ഷാത്കാരം’, ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

‘സ്വപ്നസാക്ഷാത്കാരം’, ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്കാരമാണ് ദുൽഖറിന് ലഭിച്ചത്. ശേഷമാണ് കവർ ചിത്രമാകുന്നത്. സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് നടൻ പ്രതികരിച്ചത്. “ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം എനിക്ക് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,” മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിംഗ് ഓഫ് കൊത്ത’യാണ് ദുൽഖറിന്റെ ചിത്രീകരണം പൂർത്തിയായ ചിത്രം. സംവിധായകൻ ടിനു പാപ്പച്ചനൊപ്പമുള്ള സിനിമ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘ചുപ്പ്‌’ ആണ് അവസാനം റിലീസ് ചെയ്തത്. ഈ വർഷത്തെ ഓണത്തിന് ബ്രഹ്മാണ്ഡ ചിത്രമായി ‘കിംഗ് ഓഫ് കൊത്ത വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

Latest Starbytes