വരുന്നു, ദുല്‍ഖറിന്‍റെ ബോളിവുഡ് വെബ് സീരീസ്

വരുന്നു, ദുല്‍ഖറിന്‍റെ ബോളിവുഡ് വെബ് സീരീസ്

മലയാളത്തിനൊപ്പം തന്നെ മറ്റുഭാഷകളിലെ പ്രേക്ഷകരുടെയും ഇഷ്ടം നേടി ഒരു പാന്‍ ഇന്ത്യന്‍‍ സ്റ്റാര്‍ എന്ന നിലയ്ക്കുള്ള തന്‍റെ ഇരിപ്പിടം ഉറപ്പിക്കാനുള്ള യാത്രയിലാണ് ദുല്‍ഖര്‍. നിലവിലെ സാഹചര്യം അനുസരിച്ച് ദുല്‍ഖറിന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങള്‍ ഈ വര്‍ഷം റിലീസിന് ഉണ്ടാകും. അതിനിടെ വെബ് സീരീസിലും താരത്തിന്‍റെ അരങ്ങേറ്റം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. നെറ്റ്ഫ്ളിക്സിനായി രാജ്-ഡികെ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സീരീസില്‍ മൂന്ന് മുഖ്യ വേഷങ്ങളിലൊന്ന് ചെയ്യുന്നത് ദുല്‍ഖറാണ്.

രാജ്‍കുമാര്‍ റാവു, ആദര്‍ശ് ഗൌരവ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജെന്‍റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധേയനായ സംവിധായക ജോഡി ആണ് രാജ്-ഡികെ. കോമിക് സ്വഭാവത്തിലൊരുക്കുന്ന പുതിയ സീരീസിന്‍റെ ഷൂട്ടിംഗ് ഡറാഡൂണില്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം ദുല്‍ഖര്‍ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

Dulquer Salmaan will play one of the lead roles in Netflix’s Bollywood web series directing by Raj-DK.

Latest Other Language