കിച്ച സുദീപിന്‍റെ ‘വിക്രാന്ത് റോണ’ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ!!

കിച്ച സുദീപിന്‍റെ ‘വിക്രാന്ത് റോണ’ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ!!

ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ പ്രശസ്തി നേടിയ കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘വിക്രാന്ത് റോണ’. പൂർണമായും 3 ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പടെ പല ഭാഷയിൽ പുറത്ത് വരും. ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ ചിത്രമെത്തും. അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാൻ്റസി ആക്ഷൻ ചിത്രമാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു ചിത്രം നിർമ്മിക്കുന്നു, സുദീപിൻ്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ.

ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാനാന്റെ വെയ്ഫാറർ ഫിലിംസാണ്. കേരളത്തിലെ മുൻ നിര ഡിസ്ട്രിബൂഷൻ കമ്പനികളിൽ ഒന്നായ വെയ്ഫാറർ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ഇതിനോടകം വിക്രാന്ത് റോണയുടെ ട്രൈലെർ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഈച്ച എന്ന ചിത്രത്തിലൂടെ കേരളത്തിലും ഒരുപാട് ആരാധകരെ നേടിയൊരാളാണ് കിച്ച സുദീപ്. വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.

Latest Other Language