ബിബിസി ടോപ് ഗിയര്‍ അവാര്‍ഡ് 2023; പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ബിബിസി ടോപ് ഗിയര്‍ അവാര്‍ഡ് 2023; പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡ് സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

ബിബിസി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് 2023ന് അര്‍ഹനായി ദുല്‍ഖര്‍ സല്‍മാന്‍. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് താരം സ്വന്തമാക്കിയത്. ചുപ് എന്ന ചിത്രത്തിലെ പ്രകടനമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന് ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ചത്. മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള പുരസ്‌കാരമായിരുന്നു ദുല്‍ഖറിന് ലഭിച്ചത്. മലയാളത്തിലെ അഭിനേതാക്കളില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ നടനാണ് ദുല്‍ഖര്‍. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിച്ച ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്.

ബിഗ് ബജറ്റ് മാസ്സ് എന്റര്‍ടെയ്നര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഈ വര്‍ഷം ഓണം റിലീസ് ആണ് ചിത്രത്തിന്. ദുല്‍ഖറിന്റെ എക്കാലത്തെയും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Latest Starbytes