ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇന്ത്യക്കകത്ത് മാത്രമല്ല പുറത്തും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഹോളിവുഡിലേക്കും റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുകയാണ്. മലയാളത്തില്‍ മോഹന്‍ലാല്‍, മീന, ആശ ശരത്, അന്‍സിബ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും ഇപ്പോള്‍ ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ എല്ലായിടത്തെ പ്രേക്ഷകരും വിവിധ ഭാഷകളില്‍ ആദ്യ ഭാഗം കണ്ടിട്ടുള്ളതു കൊണ്ട് മലയാളി പ്രേക്ഷകരില്‍ നിന്ന് മാത്രമല്ല, മറ്റ് ഭാഷാ പ്രേക്ഷകര്‍ക്കിടയിലും ദൃശ്യം 2 സ്വീകാര്യത നേടുന്നുണ്ട്. ഇപ്പോഴിതാ ദൃശ്യം 2 തെലുങ്ക് റീമേക്കും എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.
ആദ്യ ഭാഗത്തിന്‍റെ തുടര്‍ച്ചയായ ചിത്രത്തില്‍ വെങ്കടേഷും മീനയും മുഖ്യ വേഷങ്ങളില്‍ എത്തും. ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്യുന്നത്. ആന്‍റണി പെരുമ്പാവൂരും സുരേഷ് ബാബുവും ചേര്‍ന്ന് നിര്‍മിക്കുന്നു. മാര്‍ച്ചില്‍ തെലുങ്ക് പതിപ്പിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനാണ് പദ്ധതി.
Drishyam 2 Telugu remake will start rolling from March. Venkatesh essaying lead role in this Jeethu Joseph directorial.