‘ജിബൂട്ടി’ നാളെ മുതല്‍ ആമസോണ്‍ പ്രൈമില്ർ

‘ജിബൂട്ടി’ നാളെ മുതല്‍ ആമസോണ്‍ പ്രൈമില്ർ

പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ട് അമിത്‌ ചക്കാലക്കലിനെ (Amith Chakkalakkal) നായകനാക്കി, മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച് എസ്.ജെ സിനു (SJ Sinu) എഴുതി സംവിധാനം ചെയ്ത ജിബൂട്ടി (Djibouti) നാളെ മുതല്‍ ആമസോണ്‍ പ്രൈമില്‍ (Amazon Prime) പ്രദര്‍ശനം തുടങ്ങും. ചിത്രത്തിന്‍റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. നേരത്തേ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം കാര്യമായ ശ്രദ്ധ നേടിയിരുന്നില്ല.

ദിലീഷ് പോത്തനും (Dileesh Pothan) ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക്‌ ശശികുമാർ എന്നിവരുടെ വരികൾക്ക്‌ ദീപക്‌ ദേവ്‌ സംഗീതം നൽകുന്നു. തിരക്കഥ, സംഭാഷണം അഫ്സൽ അബ്ദുൾ ലത്തീഫ്‌ & എസ്‌. ജെ. സിനു, ചിത്രസംയോജനം സംജിത്‌ മുഹമ്മദ്‌, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്‌, എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ, തോമസ്‌ പി.മാത്യു, ആർട്ട്‌ സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ്‌ രാംദാസ്‌ മാത്തൂർ, സ്റ്റണ്ട്സ്‌ വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി. ഡിസൈൻസ്‌ സനൂപ്‌ ഇ.സി,ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം. ആർ. പ്രൊഫഷണൽ.

Latest OTT