ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഷാബു ഉസ്മാൻ (Shabu Usman) അണിയിച്ചൊരുക്കുന്ന ‘ലൂയിസ്’ (Louis) എന്ന ചിത്രത്തിൽ ദിവ്യാ പിള്ള (Divya Pilla) എത്തുന്നു! ‘അയാൾ ഞാനല്ല’ ‘ഊഴം’ ‘കള’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമാസ്വാദകർക്ക് സുപരിചിതയായ ദിവ്യാ പിള്ളയ്ക്ക് പ്രാധാന്യമുള്ള ഒരു വേഷമാണ് ചിത്രത്തിൽ ഉള്ളത്. ശ്രീനിവാസനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നത്. പ്രേക്ഷകർ ഇന്നോളം കണ്ടു പരിചിതമായ കഥാപാത്രങ്ങളിൽ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായാണ് ശ്രീനിവാസൻ ‘ലൂയിസി’ൽ എത്തുന്നത്.
ശ്രീനിവാസനെ കൂടാതെ സായ്കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , സന്തോഷ് കീഴാറ്റൂർ, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്, ലെന, സ്മിനു സിജോ, മീനാക്ഷി, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
തിരക്കഥ, സംഭാഷണം: മനു ഗോപാൽ, ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മൻജിത്ത്, ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രിൽസ്: ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ അരോമ, ഫിനാൻസ് കൺട്രോളർ: മനു വകയാർ, കോറിയോഗ്രാഫി: ജയ്, സ്റ്റിൽ: ശാലു പ്രകാശ്, പി.ആർ.ഒ: അയ്മനം സാജൻ, മീഡിയാ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്ങ്: എം. ആർ. പ്രൊഫഷണൽ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.