വൈശാഖിന്‍റെ സംവിധാനത്തില്‍ പൃഥ്വിയുടെ ‘ഖലീഫ’

വൈശാഖിന്‍റെ സംവിധാനത്തില്‍ പൃഥ്വിയുടെ ‘ഖലീഫ’

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വൈശാഖും (Vysakh) പൃഥ്വിരാജും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുകയാണ്. ഇന്നലെ പൃഥ്വിരാജിന്‍റെ ജന്മദിനത്തിലാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’ പ്രഖ്യാപിച്ചത്. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ പോക്കിരിരാജ എന്ന ചിത്രത്തിലാണ് വൈശാഖിന്‍റെ സംവിധാനത്തില്‍ പൃഥ്വി എത്തിയിട്ടുള്ളത്.


ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ഖലീഫ തയാറാകുന്നത് ജിനു ഏബ്രഹാം ആണ് രചന നിര്‍വഹിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻ, യൂട്ട്‌ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സൂരജ് കുമാർ എന്നിവർ ചേർന്നാണ് നിര്‍മാണം.

Latest Upcoming