നടി മഞ്ജു വാര്യര്‍ക്കെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ പലരെയും കൈവിടുകയാണ് മഞ്ജു വാര്യര്‍ ചെയ്തിട്ടുള്ളതെന്ന് ശ്രീകുമാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മഞ്ജുവിനെ തിരിച്ചുവരവിലും ഒരു ബ്രാന്‍ഡായി നിലനില്‍ക്കാനും സഹായിച്ചതു കൊണ്ടാണ് താന്‍ ആക്രമിക്കപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കണമെന്നും നേരത്തേ ശ്രീകുമാര്‍ പറഞ്ഞിരുന്നു. ഒടിയന്റെ റിലീസിനു പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലും ഓണ്‍ലൈന്‍ ഇടങ്ങളിലുമെല്ലാം നടക്കുന്ന ആക്ഷേപങ്ങള്‍ ഇതിന്റെ പേരിലാണെന്നാണ് ശ്രീകുമാര്‍ പറയുന്നത്.
മഞ്ജുവിന്റെ മൗനം തന്നെ അത്ഭുതപ്പെടുത്തി. വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിക്ക് തുടക്കമിട്ടത് മഞ്ജു വാര്യരാണ്. എന്നാല്‍ പിന്നീടൊരു ഘട്ടത്തില്‍ അവരെ കൈയൊഴിഞ്ഞു. അത് ശരിയായില്ലെന്നും നിലപാട് മാറ്റം അവരുടെ വില കളയുമെന്നും ശ്രീകുമാര്‍ അഭിമുഖത്തില്‍ പറയുന്നു.