ധ്യാനും ശ്രീനിവാസനും ഒന്നിക്കുന്ന ‘ആപ്പ് കൈസേ ഹോ’

ധ്യാനും ശ്രീനിവാസനും ഒന്നിക്കുന്ന ‘ആപ്പ് കൈസേ ഹോ’

നവാഗതനായ വിനയ് ജോസ് സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസനും ശ്രീനിവാസനും മുഖ്യ വേഷങ്ങളിലെത്തുന്ന ‘ആപ്പ് കൈസേ ഹോ’ എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിട്ടുള്ളത്. ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ വീണ്ടും അഭിനയിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. അജു വര്‍ഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്,ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്‍റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്,തന്‍വി റാം, വിജിത തുടങ്ങിയവരും അഭിനേതാക്കളായി ഉണ്ട്.

ഡോണ്‍ വിന്‍സന്‍റ് സംഗീതം ഒരുക്കുന്നു. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും വിനയൻ എം ജെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം, അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്. വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം -ഡിസൈന്‍.- ഷാജി ചാലക്കുടി.

Latest Upcoming