ശ്യാംദത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടിചിത്രത്തിലെ ഷൂട്ടിംഗിനിടെ നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണനുണ്ടായ പരിക്ക് അല്‍പ്പം കാര്യമായി. കൈ ഒടിഞ്ഞ താരത്തിന് രണ്ടു മാസത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ വിഷ്ണുവിന്റെ വേഷം ധര്‍മജന്‍ ബേള്‍ഗാട്ടിക്ക് കൈമാറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറെ പ്രാധാന്യമുള്ള വേഷമായിരുന്നു ചിത്രത്തില്‍ വിഷ്ണുവിന് നല്‍കിയിരുന്നത്. ധര്‍മജന്‍ ഇതുവരെ കൈകാര്യം ചെയ്യാത്ത രീതിയിലുള്ള അല്‍പ്പം സീരിയസ് കഥാപാത്രമായിരിക്കും വിഷ്ണുവിന്റെ പരിക്കിലൂടെ ലഭിക്കുകയെന്നാണ് സൂചന.