ഒടിടി റിലീസായി എത്തി ഏറെ ശ്രദ്ധ നേടുകയും സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ക്രിഷാന്ദ് (Krishand) ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പുരുഷ പ്രേതം (Male Ghost) എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രനാണ് നായിക. ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ എന്നിവർ പ്രധാന വേഷത്തിലുണ്ട്. മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർക്കൊപ്പം പ്രശാന്ത് അലക്‌സാണ്ടറും ചേർന്നാണ് നിര്‍മാണം.
സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്, ഗീതി സംഗീത, സിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ദേവിക രാജേന്ദ്രൻ, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാർവതി, അർച്ചന സുരേഷ്, അരുൺ നാരായണൻ, നിഖിൽ (ആവാസവ്യൂഹം ഫൈയിം), ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹൻരാജ് എന്നിവർക്കൊപ്പം സംവിധായകൻ ജിയോ ബേബിയും ദസംവിധായകൻ മനോജ് കാനയും അഭിനേതാക്കളായി എത്തുന്നു. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രമാണെന്നാണ് അനൌണ്‍സ്‍മെന്‍റ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
സംവിധായകൻ ക്രിഷാന്ദ് തന്നെ ഛായാഗ്രഹണവും നിർവഹിക്കുന്നു. എഡിറ്റിംഗ് സുഹൈൽ ബക്കർ ആണ്. മനു തൊടുപുഴയുടെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജിത്ത് ഹരിദാസ്. സംഗീതം അജ്മൽ ഹുസ്‌ബുള്ള. ഒട്ടേറെ റാപ്പ് സോങ്ങുകളിലൂടെ ശ്രദ്ദേയനായ റാപ്പർ ഫെജോ, എം.സി. കൂപ്പർ, സൂരജ് സന്തോഷ്, ജ’മൈമ തുടങ്ങിയവരാണ് ‘പുരുഷ പ്രേത’ത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ചീഫ് അസോസിയേറ്റ് വൈശാഖ് റീത്ത, സൗണ്ട് ഡിസൈൻ- പ്രശാന്ത് പി. മേനോൻ, വി.എഫ്.എക്സ്.- മോഷൻകോർ; കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, പ്രൊഡക്ഷൻ ഡിസൈൻ- ഹംസ വള്ളിത്തോട്, പ്രൊഡക്ഷൻ കൺട്രോളർ- ജയേഷ് എൽ.ആർ., സ്റ്റിൽസ്- കിരൺ വി.എസ്., മേക്കപ്പ്- അർഷാദ് വർക്കല, ഫിനാൻസ് കൺട്രോളർ- സുജിത്ത്, അജിത്ത് കുമാർ, കളറിസ്റ്റ്- അർജുൻ മേനോൻ, പോസ്റ്റർ ഡിസൈൻ- അലോക് ജിത്ത്, പി.ആർ.ഒ.- റോജിൻ കെ. റോയ്.