ആക്ഷന്‍ ഹീറോ ബിജുവിലെ ഗാനത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ താരമാണ് അരിസ്‌റ്റോ സുരേഷ്. ക്യൂബന്‍ കോളനി എന്ന പുതിയ ചിത്രത്തിലും ഒരു തട്ടുപൊളിപ്പന്‍ ഗാനവുമായി എത്തിയിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. അങ്കമാലി മാങ്ങാക്കറി എന്ന ഗാനത്തില്‍ സുരേഷ് പാടിയാടിയിരിക്കുകയാണ്. മനോജ് വര്‍ഗീസ് എഴുതിയ പാട്ടിന് അലോഷ്യ കാവുംപുറത്ത് സംഗീതം നല്‍കിയിരിക്കുന്നു. മനോജ് വര്‍ഗീസാണ് ‘ക്യൂബന്‍ കോളനി’യുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്
Tags:aristo sureshcuban colony