നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് ചിത്രം ‘ എന്റെ ഉമ്മാന്റെ പേര്’ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്ട്ടിഫിക്കറ്റാമ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. തലശേരിയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം ഡിസംബര്‍ 21നാണ് റിലീസ് ചെയ്യുന്നത്.
ഉര്‍വശി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന് തുടങ്ങിയവരും വേഷമിടുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന ചിത്രം കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ്. ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍, എഡിറ്റിങ് മഹേഷ് നാരായണന്. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.