തല്ലുമാല സെറ്റില്‍ സംഘര്‍ഷം, ഷൈന്‍ ടോമും നാട്ടുകാരും ഉന്തും തള്ളലില്‍

തല്ലുമാല സെറ്റില്‍ സംഘര്‍ഷം, ഷൈന്‍ ടോമും നാട്ടുകാരും ഉന്തും തള്ളലില്‍

ഖാലിദ് റഹ്മാന്‍ (Khalid Rahman) സംവിധാനം ചെയ്ത് ടോവിനോ തോമസ് (Tovino Thomas) മുഖ്യ വേഷത്തിലെത്തുന്ന ‘തല്ലുമാല (Thallumala)’ എന്ന സിനിമയുടെ സെറ്റില്‍ സംഘര്‍ഷം. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ടാണ് സിനിമാ പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പരുക്കേറ്റ ഷമീര്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു. നടന്‍ ഷൈന്‍ ടോം ചാക്കോ (Shine Tom Chacko) മര്‍ദിച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ടോവിനോയും പ്രശ്നത്തില്‍ ഇടപെട്ടു. പൊലീസ് എത്തി സംഘര്‍ഷം പരിഹരിച്ചു. ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കൊച്ചി എച്ച്എംടി കോളനിയിലാണ് ചിത്രത്തിന്‍റെ സെറ്റ്. വഴിയില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നതും മാലിന്യം ഇടുന്നതും ചോദ്യം ചെയ്തെത്തിയ സംഘവുമായി അണിയറ പ്രവര്‍ത്തകരില്‍ ചിലരും ഷൈന്‍ ടോം ചാക്കോയും സംഘര്‍ഷമുണ്ടായെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവം. ടോവിനോയും പിന്നീട് സ്ഥലത്തെത്തി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.

മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് (Kalyani Priyadarshan) നായിക. ചെമ്പന്‍ വിനോദ്, ലുക്മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

Latest Starbytes