‘ക്രിസ്റ്റഫര്‍’ മാര്‍ച്ച് 9ന് ആമസോണ്‍ പ്രൈമില്‍

‘ക്രിസ്റ്റഫര്‍’ മാര്‍ച്ച് 9ന് ആമസോണ്‍ പ്രൈമില്‍

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫര്‍’-ന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 9 മുതല്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിന് ലഭ്യമാകും. നേരത്തേ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ആഗോള തലത്തില്‍ 11 കോടി മാത്രമാണ് നേടാനായതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ക്രിസ്റ്റഫര്‍ നിർമ്മിച്ത്ച ആർ.ഡി ഇല്യൂമിനേഷന്‍സ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയാണ്. അമല പോൾ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായ് വില്ലനായി എത്തുന്നു.

ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ, സൗണ്ട് ഡിസൈൻ: നിധിൻ ലൂക്കോസ്, കളറിസ്റ്റ്: ഷൺമുഖ പാഡ്യൻ, ഡി.ഐ: മോക്ഷ പോസ്റ്റ്, പി.ആർ.ഒ: പി ശിവപ്രസാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Latest OTT